JHL

JHL

കോഴികളുമായെത്തിയ ലോറി മറിഞ്ഞ് മൂന്ന് പേർക്ക് പരുക്ക്

 


പെരിയ :(www.truenewsmalayalam.com)

 മൂന്നാംകടവിലെ അപകടവളവിൽ കോഴികളുമായിട്ടെത്തിയ ലോറി മറിഞ്ഞ് മൂന്നു പേർക്ക് പരുക്കേറ്റു. മഹേന്ദ്രൻ,  സതീശൻ,  കുമാർ എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ ഈറോഡിൽ നിന്നു കുറ്റിക്കോലിലേക്ക് പോകുകയായിരുന്ന ലോറി മൂന്നാംകടവ് പാലത്തിലേക്കുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് മറിഞ്ഞ ലോറിയിൽ നിന്നു ഡ്രൈവറെയും സഹായികളെയും പുറത്തെടുത്തത്. 


No comments