JHL

JHL

മാപ്പിളപ്പാട്ട് കലാകാരൻമാർക്കും, തദ്ദേശ തെരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്‌തു.


മൊഗ്രാൽ(www.truenewsmalayalam.com):   ജില്ലയിലെ സാംസ്‌കാരിക പ്രവർത്തകനും, ഇശലിന്റ തോഴനുമായിരുന്ന പരേതനായ തനിമ അബ്ദുല്ലയുടെ സ്മരണാർത്ഥം മൊഗ്രാൽ ദേശീയവേദി വാട്സ്ആപ്പ് ഗ്രൂപ്പ്‌ വഴി സംഘടിപ്പിച്ച മാപ്പിളപ്പാട്ട് ആലാപന മത്സരത്തിൽ പങ്കെടുത്ത കലാകാരന്മാർക്കും, മികച്ച ഗായകരായി തിരഞ്ഞെടുക്കപ്പെട്ട വർക്കും, തദ്ദേശ തിരെഞ്ഞെടുപ്പ് പ്രവചന മത്സര വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്‌തു.

മൊഗ്രാൽ ടൗണിൽ സംഘടിപ്പിച്ച ചടങ്ങ് ദേശീയവേദി ഗൾഫ് പ്രതിനിധി ഖാലിദ് കറാമ ഉദ്ഘാടനം ചെയ്‌തു. പ്രസിഡണ്ട്‌ മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. വിജയികൾക്ക് കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ നാസിർ മൊഗ്രാൽ, പഞ്ചായത്ത് അംഗങ്ങളായ റിയാസ് മൊഗ്രാൽ, സി എം മുഹമ്മദ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്‌തു. മികച്ച ഗായകരായി തിരെഞ്ഞെടുക്കപ്പെട്ട ഖാലിദ് മൊഗ്രാൽ, ടി കെ അൻവർ എന്നിവർ ഗാനം ആലപിച്ചു. 


ചടങ്ങിൽ എം മാഹിൻ മാസ്റ്റർ, സെഡ് എ മൊഗ്രാൽ, ടി എം ഷുഹൈബ്, ലത്തീഫ് ഉളുവാർ, എ കെ അബ്ദുൾ റഹ്മാൻ, എം എം റഹ്മാൻ, ടി കെ ജാഫർ, ലത്തീഫ് കുമ്പള, റിയാസ് കരീം, എ എം സിദ്ദീഖ് റഹ്മാൻ, അഷ്‌റഫ്‌ പെർവാഡ്, മുഹമ്മദ് സ്മാർട്ട്‌, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, ഇബ്രാഹിം ഖലീൽ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, മുഹമ്മദ് മൊഗ്രാൽ, പി എ ആസിഫ്, എച് എം കരീം, അബ്ദുള്ള കുഞ്ഞി നട്പ്പളം, ഇബ്രാഹിം പെർവാഡ്, ഇസ്മായിൽ മൂസ, ശിഹാബ് മാഷ്, അഷ്‌റഫ്‌ സാഹിബ്‌, ദേശീയവേദി ഗൾഫ് പ്രതിനിധികളായ ടി പി എ റഹ്മാൻ, എം ജി എ റഹ്മാൻ, മജീദ് റെഡ്ബുൾ, എം എ ഇക്ബാൽ എന്നിവർ പ്രസംഗിച്ചു. എം എ മൂസ സ്വാഗതം പറഞ്ഞു.


No comments