JHL

JHL

ജോലിക്കായി പുറപ്പെട്ട വാർപ്പ് തൊഴിലാളിയെ കാണാതായതായി പരാതി

 




കുമ്പള: ജോലിക്ക് പുറപ്പെട്ട വാർപ്പ് തൊഴിലാളി വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്ന  ഭാര്യയുടെ പരാതിയിൽ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉപ്പള സോങ്കാൽ പ്രതാപ് നഗറിലെ സുനിൽ കുമാർ (30)നെയാണ് കാണാതായത്. ഫെബ്രുവരി 26ന് രാവിലെ വാർപ്പ് ജോലിക്കാണെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ ഇയാൾ പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ പറ്റിയില്ല. തുടർന്നു ഭാര്യ രൂപ കുമ്പള പോലീസിൽ പരാതി നൽകി. കുമ്പള പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

No comments