JHL

JHL

സാമൂഹ്യ മാധ്യമങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക: പാണക്കാട് തങ്ങൾ

 


കുമ്പള: മുസ്ലിംലീഗ് പാർട്ടിയുടെ ആശയ ആദർശങ്ങളിൽ അടിയുറച്ച് ചരിത്ര - രാഷ്ട്രീയ പoന - ജീവ കാരുണ്യ പ്രിക്രിയകളിൽ സജീവ സാനിധ്യമായ നാഷണൽ പൊളിറ്റിക്സ് ഓൺലൈൻ കൂട്ടായ്മയുടെ നാലാം വാർഷികം സ്‌റ്റാറ്റസ്‌ 2k21 കാസറഗോഡ് ഒളയം ഡിഎം കബാന റിസോർട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ. അനുകരണീയമായ മികച്ച മാതൃകകൾ സൃഷ്‌ടിച്ച കൂട്ടായ്മയാണ്  നാഷണൽ പൊളിറ്റിക്സ് എന്നും തങ്ങൾ പറഞ്ഞു. 

  വാർഷിക സംഗമത്തിൽ കൂട്ടായ്മയുടെ ചീഫ് അഡ്മിൻ പുള്ളാട്ട്  ശംസുദ്ധീൻ  അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ പ്രാരംഭ പ്രാർത്ഥന നടത്തി ജനറൽ കൺവീനർ എ കെ ആരിഫ് സ്വാഗതം പറഞ്ഞു. എം. എൽ. എ മാരായ  എൻ. എ. നെല്ലിക്കുന്ന്  എം. സി. ഖമറുദ്ധീൻ,  മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ. കെ. എം. അഷ്‌റഫ്‌,  എന്നിവർ മുഖ്യപ്രഭാഷണം നടത്തി.  അഡ്വ. എ.എ.റസാഖ്, അഡ്വ. ഹൻസലാഹ് മുഹമ്മദ്‌, എം ബി യൂസുഫ് ബന്തിയോഡ്, അസീസ് മരിക്കെ, വി പി എ കാദർ, എം. എ.ഖാലിദ്, അബ്ബാസ് ഓണന്ത, സൈഫുള്ള തങ്ങൾ, സത്താർ ആരിക്കാടി, വി. ടി. മുസ്തഫ,  നിസാർ കാടേരി, സത്താർ കുറ്റൂർ എന്നിവർ സംസാരിച്ചു ബി എ റഹ്‌മാൻ ആരിക്കാടി നന്ദിയും പറഞ്ഞു.

കൂട്ടായ്മ യുടെ നേതൃത്വത്തിൽ നടക്കുന്ന  ജീവകാരുണ്യ, വിദ്യാഭ്യാസ  പ്രവർത്തനങ്ങളുടെ അവലോകനം നടത്തി. ജാർഖണ്ടിൽ  നിർമ്മിക്കുന്ന ഖാഇദേമില്ലത്ത് സെന്റർ ഫോർ എജ്യുക്കേഷൻ ആൻഡ് എംപവർമെന്റിന്റെ ഉത്ഘാടനം ജൂൺ മാസത്തിൽ നടത്തുവാൻ തീരുമാനിച്ചു. കഴിഞ്ഞ വർഷം  കൂട്ടായ്മയുടെ ഗ്ലോബൽ സമ്മിറ്റ്‌ ഫുജൈറയിൽ വെച്ച് നടന്നിരുന്നു. 

സമാപന സമ്മേളനം സി. കെ. സുബൈർ ഉത്ഘാടനം ചെയ്തു. ടി ഡി കബീർ, അസീസ് കളത്തൂർ, ഉമ്മർ അപ്പോളൊ, സെഡ് എ കയ്യാർ, ബി എം മുസ്തഫ, റഹ്മാൻ ഗോൾഡൻ, മുഹമ്മദ് കുഞ്ഞി കുമ്പോൽ, എം പി ഖാലിദ്, സഹദ് അംഗഡി മുഗർ, കെ എഫ് ഇഖ്ബാൽ, നാസർ നടുവിൽ,, മുഹമ്മദ്‌ വിളക്കോട്, സിദ്ധീഖ് ദണ്ഡഗോളി,  മുസ്തഫ മച്ചിനടുക്കം, സി. വി. എം. ബാവ, ഹക്കീം തുപ്പിലിക്കാട്ട്, വി. എസ്. മുഹമ്മദലി, ബീരാൻ വെങ്ങാട്, കെ. പി.  ഹംസ മാസ്റ്റർ കൊളത്തൂർ,  ഫൈസൽ മാലിക് വി എൻ,  ഒ. സി. ഹംസ,  ഖദീം കുന്ദമംഗലം,  ഇല്യാസ് പി.സി,  മുഹമ്മദ് ആറളം,  നാസർ ഖാസിം ആലപ്പുഴ,എം എ ഖാലിദ്, അബ്ദുറഹ്മാൻ ബന്തിയോട്,  സഫീർ പീടിയേക്കൽ, മുസ്തഫ ഫൈസി കൊപ്പം, ഇബ്രാഹിം ആലംപാടി, നാസർ മേപ്പാടി, സമദ് ചോലക്കൽ, ജബ്ബാർ കള ന്തോട്, നൗഷാദ് ചാവക്കാട്,  കെ. വി. ഹബീബ് മാസ്റ്റർ, എ കെ സിദ്ധീഖ് പറപ്പൂർ,  അൻവർ റഷീദ് ബാഖവി, ആരിഫ് കെട്ടാങ്ങൽ, സഹീർ കീഴ്പ്പള്ളി, പി പി അബ്ദുൽ ലത്തീഫ്, അബ്ദുൽ ഹമീദ് ചൗക്കി, ഹാരിസ് വേരേങ്ങൽ  എന്നിവർ സംസാരിച്ചു.


No comments