JHL

JHL

പറവകൾക്ക് തണ്ണീർക്കുടമൊരുക്കി മൊഗ്രാൽ ദേശീയവേദി.


 മൊഗ്രാൽ:(www.truenewsmalayalam.com)

കൊടുംചൂടിൽ വെള്ളം കിട്ടാതെ വലയുന്ന  പക്ഷികൾക്ക് തണ്ണീർകുടമൊരുക്കി മൊഗ്രാൽ ദേശീയവേദി പ്രവർത്തകർ.ദേശീയവേദി ഭാരവാഹികളും, എക്സിക്യൂട്ടീവ് അംഗങ്ങളുമാണ് വീട്ടുപറമ്പുകളിൽ തണ്ണീർകുടം ഒരുക്കുന്നത്. 

കഴിഞ്ഞ 3 വർഷമായി ദേശീയവേദി ഇത്തരത്തിൽ പറവകൾക്ക് തണ്ണീർകുടം ഒരുക്കിവരുന്നുണ്ട്. കഴിഞ്ഞ വർഷം കോവിഡ് നിയന്ത്രണങ്ങൾ മൂലം വീട്ടുപറമ്പുകളിലാണ് തണ്ണീർകുടം ഒരുക്കിയത്. ഇപ്രാവശ്യം കവലകളിലും മറ്റും തണ്ണീർകുടം ഒരുക്കുമെന്ന് ദേശീയവേദി ഭാരവാഹികൾ പറയുന്നു.


 

.

No comments