JHL

JHL

വി വി രമേശന് മണ്ഡലത്തിലേക്ക് ഉജ്ജ്വല വരവേൽപ്




കുമ്പള: എൽ ഡി എഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ വി വി രമേശന് കുമ്പളയിൽ പ്രവർത്തകരും നേതാക്കളും ഉജ്ജ്വല സ്വീകരണം നൽകി.

 കാസറഗോഡ് നിന്ന് കാറിൽ കുമ്പളയിലെത്തിയ സ്ഥാനാർത്ഥിയെ പ്രാദേശിക നേതാക്കളുൾപ്പെടെ നിരവധി പേരാണ് സ്വീകരിച്ചത്. കുമ്പള റെയിൽവെ സ്റ്റേഷൻ പരിസരത്തു നിന്ന് പ്രവർത്തകർ മുദ്രാവാക്യങ്ങളോടെ കാൽനടയായി ടൗണിലേക്ക് ആനയിച്ചു.

 പ്രചാരണവുമായി ബന്ധപ്പെട്ട് ഭാവി പരിപാടികളെക്കുറിച്ച് ഇന്നു തന്നെ ചർച്ച ചെയ്‌ത്‌ തീരുമാനിക്കുമെന്നാണ് വിവരം.


No comments