JHL

JHL

മുസ്ലിംലീഗ് സ്ഥാപക ദിനം; ഗൃഹ സന്ദർശനം നടത്തി പഴയ കാല ലീഗ് പ്രവർത്തകരെ ആദരിച്ചു

 




മൊഗ്രാൽ. മുസ്ലിം ലീഗ്‌ സ്ഥാപക ദിനത്തിൽ മൊഗ്രാൽ 18-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി വാർഡിൽ ഗൃഹ സന്ദർശനം നടത്തുകയും പഴയ കാല  ലീഗ് പ്രവർത്തകരെ  ആദരിക്കുകയും ചെയ്‌തു.

മുസ്ലിം ലീഗ് സീനിയർ നേതാവും മുൻ ജില്ലാ വൈസ് പ്രസിഡന്റുമായ ബഷീർ മുഹമ്മദ് കുഞ്ഞി സാഹിബിനെ ആദരിച്ച് കൊണ്ടാണ്  ഗൃഹ സന്ദർശന പരിപാടിക്ക് തുടക്കം കുറിച്ചത്. തുടർന്ന്  കെ കെ അബ്ദുൽ ഖാദർ, ശുക്രിയ മുഹമ്മദ്, കെ ടി മുഹമ്മദ് കുഞ്ഞി, വി വി മുഹമ്മദ്, അബ്ദുൽ ഖാദർ പാറവളപ്പ്, എ കെ അബ്ദുല്ല, അബ്ബാസ് പാറവളപ്പ്, സി എം മൊയ്‌ദു , കെ ടി മൊയ്‌ദു, ദാവൂദ് ഭായ് എന്നിവരെയും വീടുകളിലെത്തി ആദരിച്ചു. സ്ഥാപക ദിന പ്രഭാത ഭേരിയിലും ഗൃഹ സന്ദർശനത്തിലും ലീഗ് പഞ്ചായത്ത് പ്രസി. അഡ്വ. സകീർ അഹമ്മദ്, ടി. എം.ശുഹൈബ്, ഹാദി തങ്ങൾ, സെഡ്.എ. മൊഗ്രാൽ, പി എ ആസിഫ്, ടി കെ ജാഫർ, മുഹമ്മദ് എം എ, മുഹമ്മദ് കുഞ്ഞി ബി എ, എം ജി എ റഹ്മാൻ, മജീദ് റെഡ്ബുൾ, ടി പി എ റഹ്മാൻ, മമ്മുട്ടി തുടങ്ങിയവർ സംബന്ധിച്ചു.

ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സ്ഥാപക ദിനത്തിൽ മൊഗ്രാൽ 18-ാംവാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഗൃഹ സന്ദർശനം നടത്തി മുസ്ലിം ലീഗിന്റെ സീനിയർ നേതാവ് ബഷീർ മുഹമ്മദ് കുഞ്ഞിയെ ആദരിക്കുന്നു.


No comments