JHL

JHL

ഉപ്പളയിലെ ഡോക്ടർ മക്കയിൽ മരണപ്പെട്ടു


കുമ്പള: (www.truenewsmalayalam.com)

ഉപ്പളയിലെ ഡോക്ടർ മക്കയിൽ മരണപ്പെട്ടു. മക്കയിൽ ഏഷ്യൻ പോളിക്ലിനിക്കിൽ സേവനം ചെയ്തു വരികയായിരുന്ന ഡോ. ഖാദർ ഖാസിം, നാട്ടിലായിരിക്കുമ്പോൾ ഉപ്പളയിൽ സൊസൈറ്റി ഹോസ്പിറ്റൽ എന്ന സംരംഭം സ്ഥാപിച്ചിരുന്നു. നേരത്തെ മംഗൽപാടി സാമൂഹികാരോഗ്യകേന്ദ്രത്തിൽ സർവ്വീസിലുണ്ടായിരുന്നു. 

  വെള്ളിയാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം

  മക്കയിലെ മലയാളികൾക്കിടയിൽ പ്രശസ്തനാണ് ഡോ. ഖാദർ ഖാസിം. ഹജ്ജ്, ഉംറ കർമ്മങ്ങൾക്കെത്തുന്ന മലയാളികൾ ചികിത്സയ്ക്ക് പ്രധാനമായും ആശ്രയിച്ചിരുന്ന വ്യക്തിയായിരുന്നു.


No comments