JHL

JHL

ഐ.എന്‍.എല്ലില്‍ നിന്നും രാജിവെച്ച് മുസ്ലീംലീഗില്‍ ചേര്‍ന്ന മുനീര്‍ കണ്ടാളം വീണ്ടും ഐ.എന്‍.എല്ലിലേക്ക്


കാസര്‍കോട്: നേരത്തേ ഐ.എന്‍.എല്ലില്‍ നിന്നും രാജിവെച്ച് മുസ്ലീം ലീഗില്‍ ചേര്‍ന്ന മുനീര്‍ കണ്ടാളം വീണ്ടും ഐ.എന്‍. എല്ലില്‍ പ്രവര്‍ത്തിക്കുന്നതിനായി മുസ്ലീം ലീഗില്‍ നിന്ന് രാജിവെച്ചതായി പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഐ.എന്‍.എല്‍. മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറി, സംസ്ഥാന മുന്‍ കൗണ്‍സിലര്‍, നാഷണല്‍ പ്രവാസി ലീഗ് മുന്‍ സംസ്ഥാന ട്രഷറര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇടത്പക്ഷത്തിന് മാത്രമേ ജനോപകാര ഭരണത്തിന് സാധിക്കുകയുള്ളൂവെന്ന തിരിച്ചറിവാണ് വീണ്ടും ഇടത്പക്ഷ കക്ഷികളിലൊന്നായ ഐ.എന്‍.എല്ലിലേക്ക് തിരിച്ചു വരാന്‍ തീരുമാനിച്ചതെന്നും മുനീര്‍ കണ്ടാളം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, സെക്രട്ടറി സി.എം.എ. ജലീല്‍, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഹാരിസ് ബെഡി, ജനറല്‍ സെക്രട്ടറി ഖലീല്‍ എരിയാല്‍ സംബന്ധിച്ചു.

No comments