JHL

JHL

കഞ്ചാവടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ കുമ്പള പോലീസ് അറസ്റ്റ് ചെയ്‌തു.






കുമ്പള :  കുമ്പള കിദൂരിലാണ്  കാറിലെത്തിയ അഞ്ചംഗ സംഘം കഞ്ചാവ്  വലിച്ച് ഭീകരന്തരീക്ഷം സൃഷ്‌ടിച്ചത്. ആരിക്കാടിയിലെ  മുഹമ്മദ്‌ അൻവർ (28), അബ്ദുൽ സലാം (22), അഹമദ് റിസ്‌വാൻ (19), പി കെ നഗറിലെ  അബ്ദുൽ റഷീദ് (27), കൊടിയമ്മയിലെ  മുഹമ്മദ്‌ ഇദ്രീസ് ഷാഫി (32) എന്നിവരാണ് അറസ്റ്റിലായത്. 

 യുവാക്കളെ  നാട്ടുകാർ തടഞ്ഞു വെച്ചു വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.  കുമ്പളയിൽ നിന്ന് അഡീഷണൽ എസ്. ഐ കെ പി വി രാജീവന്റെ നേതൃതത്തിലുള്ള പോലീസ് സംഘം കുതിച്ചെത്തുകയും നാട്ടുകാർ തടഞ്ഞു വെച്ച അഞ്ചുപേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു.


No comments