JHL

JHL

കുമ്പളയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കുമ്പള: കുമ്പള മാട്ടം കുഴിയിലെ യുവാവ് തൂങ്ങിമരിച്ചു. അബ്ദുൽ റഹീം (36) ആണ് തൂങ്ങിമരിച്ചത്. രാവിലെ ഉണർന്നപ്പോൾ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസർഗോഡ് ജനറൽ ആശുപത്രിലേക്ക് കൊണ്ടുപോയി. വിവാഹിതനാണ്. നേരത്തെ രണ്ട് വിവാഹം കഴിച്ച് ബന്ധം വേർപെടുത്തിയിരുന്നു.   സഹോദരങ്ങളുടെ കൂടെ വീട്ടിലായിരുന്നു താമസം. പിതാവ് അബ്ദുല്ല, മാതാവ് മറിയാമ്മ, സഹോദരങ്ങൾ മൂസ, രിഫായി , ഖലീൽ, സുഹ്‌റ, നഫീസ, താഹിറ. കുമ്പള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


No comments