JHL

JHL

ആരിക്കാടിയിൽ മണൽ കടത്തുകയായിരുന്ന ലോറി പിടികൂടി




കുമ്പള: (www.truenewsmalayalam.com)

ആരിക്കാടി കടവിൽ നിന്ന് അനധികൃതമായി മണൽ കടത്തുന്നനിടയിൽ ടിപ്പർ ലോറി ഹൈവേ പോലീസ് പിടികൂടി. വെള്ളിയാഴ്ച  രാത്രി ആരിക്കാടി കടവിൽ നിന്നാണ് കെ എൽ 10 എ എ 9115 നമ്പർ ടിപ്പർ ലോറി ആരിക്കാടി ദേശിയപാതയിൽ വെച്ച് ഹൈവേ പോലീസ് എസ് ഐ സതീശൻ പിടികൂടിയത്. ഡ്രൈവർ മൊയ്‌ദീൻ (25) ആരിക്കാടി സ്വദേശിയെയാണ് അറസ്റ്റ് ചെയ്‌തത്‌. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.


No comments