JHL

JHL

വിനോദയാത്ര സംഘത്തിലെ യുവാവ് യാത്രക്കിടെ മൂന്നാറില്‍ ബസിനുള്ളില്‍ മരിച്ചു


മൂന്നാര്‍: വിനോദയാത്ര സംഘത്തിലെ യുവാവ് യാത്രക്കിടെ മൂന്നാറില്‍ ബസിനുള്ളില്‍ മരിച്ചു. തൊടുപുഴ വണ്ണപ്പുറം മുള്ളരിങ്ങാട് കല്ലുങ്കല്‍ രവിയുടെ മകന്‍ വിഷ്ണുവാണ് (25) മരിച്ചത്.  ഞായറാഴ്ച്ച രാവിലെയാണ് വിഷ്ണുവടക്കം 33 പേരടങ്ങുന്ന പെയിന്റിങ് തൊഴിലാളികള്‍ ടൂറിസ്റ്റ് ബസില്‍ മൂന്നാറിലെത്തിയത്. മാട്ടുപ്പെട്ടിക്ക് സമീപം വാഹനം നിര്‍ത്തി എല്ലാവരും ഇറങ്ങുന്നതിനിടെ വിഷ്ണുവിനെ വിളിച്ചെങ്കിലും അനക്കമില്ലായിരുന്നു.

തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.


No comments