JHL

JHL

വിശ്വസ്‌തർക് സീറ്റില്ലെങ്കില്‍ മത്സരിക്കില്ല; സമ്മര്‍ദ്ദതന്ത്രവുമായി ഉമ്മന്‍ചാണ്ടി

 


ന്യൂഡല്‍ഹി: (www.truenewsmalayalam.com)  

വിശ്വസ്തരായ കെ.സി.ജോസഫിനോ കെ.ബാബുവിനോ സീറ്റ് ലഭിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്ന സമ്മര്‍ദ്ദവുമായി ഉമ്മന്‍ചാണ്ടി. കേന്ദ്രസമിതിയോഗം വൈകീട്ട് ആറുമണിക്ക് ചേരാനിരിക്കേയാണ് ഉമ്മന്‍ചാണ്ടി പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്. 

കെ.സി.ജോസഫിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് സീറ്റ് നിഷേധിച്ചാലും കെ.ബാബുവിന് സീറ്റ് ഉറപ്പിക്കാനുളള ശ്രമമാണ് ഉമ്മന്‍ചാണ്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. കെ.ബാബുവിന് തൃപ്പൂണിത്തുറയില്‍ സീറ്റ് നല്‍കണമെന്നാണ് ആവശ്യം. ഈ ആവശ്യങ്ങള്‍ നിരാകരിക്കുകയാണെങ്കില്‍ നേമം ഉള്‍പ്പടെ ഒരിടത്തും മത്സരിക്കില്ലെന്നാണ് ഉമ്മന്‍ചാണ്ടി നേതാക്കളെ അറിയിച്ചിരിക്കുന്നത്. എന്തായാലും ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് ആയിരിക്കും അന്തിമ തീരുമാനമെടുക്കുക.

കെ.സി.ജോസഫിന് പ്രായാധിക്യമാണ് തടസ്സം. തന്നെയുമല്ല എട്ടുതവണ ഇരിക്കൂറില്‍ നിന്നുളള എംഎല്‍എ ആയിരുന്നു അദ്ദേഹം. ഇത്തവണ മണ്ഡലം മാറി മത്സരിക്കാനായിരുന്നു കെ.സി.ജോസഫിന്റെ ശ്രമം. എന്നാല്‍ ഈ നീക്കം ഹൈക്കമാന്‍ഡ് തടയുമെന്ന് ഉറപ്പായതോടെയാണ് കെ.ബാബുവിനെങ്കിലും സീറ്റ് നല്‍കണമെന്ന ആവശ്യവുമായി ഉമ്മന്‍ചാണ്ടി മുന്നോട്ടുനീങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.ബാബു പരാജയപ്പെട്ടിരുന്നു.


No comments