JHL

JHL

സഊദിയില്‍ പെട്രോള്‍ വില വര്‍ധിച്ചു; രണ്ട് റിയാലിന് മുകളിലെത്തുന്നത് ഇതാദ്യം


 ദമാം: സഊദിയില്‍ പ്രതിമാസ പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന. രാജ്യത്തെ എണ്ണ വിതരണ കമ്പനിയായ സൗദി അരാംകോയാണ് വില പുതുക്കി നിശ്ചയിച്ചത്. പുതിയ വില നിലവില്‍ വന്നതോടെ പെട്രോള്‍ വില ആദ്യമായി ലിറ്ററിന് രണ്ട് റിയാലിന് മുകളിലെത്തി.

95 ഇനം പെട്രോളിന് ലിറ്ററിന് 1.94 റിയാലില്‍ നിന്ന് 2.04 ആയും 91 ഇനം പെട്രോളിന് ലിറ്ററിന് 1.81 റിയാലില്‍ നിന്ന് 1.90 ആയും വര്‍ധിച്ചു. അതേസമയം ഡീസല്‍ വില വര്‍ധിപ്പിച്ചിട്ടില്ല. അന്താരാഷ്ട്ര വിപണി വിലക്കനുസരിച്ചാണ് ആഭ്യന്തര മാര്‍ക്കറ്റില്‍ പ്രതിമാസ വില ക്രമീകരിക്കുന്നത്.


No comments