JHL

JHL

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നവവധു മരിച്ചു

 


സീതാംഗോളി: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നവവധു മരിച്ചു. സീതാംഗോളി മുണ്ടാന്‍ത്തടുക്കയിലെ കുറുവ-കമല ദമ്പതികളുടെ മകളും വിനുവിന്റെ ഭാര്യയുമായ പുഷ്പ (27) ആണ് മരിച്ചത്. പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. സഹോദരങ്ങള്‍: പ്രദീപ്, ശ്യാമള, ശാന്തി.

No comments