JHL

JHL

സ്‌ത്രീ പീഡകർക്ക് ഒത്താശ ചെയ്യുന്ന യോഗി ആദിത്യനാഥിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു

 


മേൽപറമ്പ് : ഉത്തർപ്രദേശിൽ ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി ഇരയായ പെൺകുട്ടിയുടെ പിതാവിനെ വെടിവെച്ചു കൊന്നതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീപീഡകർക്ക് ഒത്താശ ചെയ്യുന്ന യോഗി സർക്കാറിനെതിരെ എന്ന തലക്കെട്ടിൽ  പ്രതിഷേധ പ്രകടനം നടത്തുകയും യോഗി ആതിത്യനാഥിന്റെ കോലം കത്തിക്കുകയും ചെയ്തു . പ്രതിഷേധ പരിപാടി ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ്‌ സി.എ യുസുഫ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് സ്ത്രീസുരക്ഷ അങ്ങേയറ്റം അപകടകരമായ സാഹചര്യത്തിലാണെന്നും  പ്രതികളെ സംരക്ഷിക്കുന്ന യോഗി സർക്കാർ യു.പിയെ റേപ് സ്റ്റേറ്റാക്കി മാറ്റുകയാണെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു . ഉദുമ മണ്ഡലം പ്രസിഡന്റ് ഷാഹബാസ് കോളിയാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റാഷിദ്‌ മുഹ്‌യുദ്ദിൻ , സെക്രട്ടറി എൻ.എം വാജിദ് ,തൻസിഹുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.

No comments