JHL

JHL

ഉപ്പളയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി

ഉപ്പള (www.truenewsmalayalam.com): കുമ്പള റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസർ  പി. രാജീവനും പാർട്ടിയും ചേർന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന വിദേശ മദ്യം പിടികൂടി. ഉപ്പള ടൗണിൽ ദേശീയപാതയിലാണ് മദ്യം സൂക്ഷിച്ച സ്‌കൂട്ടർ പിടികൂടിയത്. 90  മില്ലിയുടെ 92 പാക്കറ്റ് (8 ലിറ്റർ ) കർണ്ണാടക സംസ്ഥാനത്ത് മാത്രം വില്പനാധികാരമുള്ള ഇന്ത്യൻ നിർമ്മിത വിദേശമദ്യംആണ് പിടികൂടിയത്. KL 14 V 674 നമ്പർ സ്‌കൂട്ടർ എക്സൈസ് സംഘം പിടിച്ചെടുത്തു. എക്സൈസ് പാർട്ടിയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ ഹമീദ്, ജിജിത് കുമാർ, ശ്രീജീഷ് ഗണേഷ് എന്നിവർ ഉണ്ടായിരുന്നു.


No comments