JHL

JHL

അനധികൃത മണൽ കടവ് കുമ്പള പോലീസ് തകർത്തു


കുമ്പള:  (www.truenewsmalayalam.com)

അനധികൃത മണൽ കടവ് കുമ്പള പോലീസ് തകർത്തു. വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഷിറിയ ഒളയത്ത്  അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി കടവുകൾ ജെസിബി ഉപയോഗിച്ച് എസ് ഐ  എം പി ഷാജിയുടെ നേതൃത്വത്തിൽ തകർത്തു. നിരവധി കടവുകളിൽ കൂടിയിട്ടിരുന്ന മണൽ പുഴയിലേക്ക്  തള്ളി. ഇനിയും ഇത് ആവർത്തിക്കുകയാണെങ്കിൽ ജാമ്യമില്ല വകുപ്പ് പ്രകാരം സ്ഥാലം ഉടമകൾക്കെതിരെ കേസെടുക്കുമെന്ന് എസ് ഐ അറിയിച്ചു.





No comments