JHL

JHL

ആര്‍ച്ചറുടെ കാര്യം സംശയം; ഇംഗ്ലണ്ടിന് തിരിച്ചടി


 



ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ കളിക്കുന്ന കാര്യം സംശയത്തില്‍. ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ട ഇംഗ്ലണ്ടിന് തിരിച്ചടിയാകുന്നതാണ് ഇക്കാര്യം. 

കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ആര്‍ച്ചര്‍ വിശ്രമത്തിലാണ്. ഇക്കാരണത്താല്‍ ഇന്ത്യയ്‌ക്കെതിരായ അവസാന ടെസ്റ്റ് ആര്‍ച്ചര്‍ക്ക് നഷ്ടമായിരുന്നു. ഇതേ കാരണത്താല്‍ തന്നെ ഇപ്പോള്‍ ട്വന്റി 20 പരമ്പരയും താരത്തിന് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്.അഞ്ച് മത്സരങ്ങളടങ്ങിയ ഇന്ത്യ - ഇംഗ്ലണ്ട് ട്വന്റി 20 പരമ്പര ഈ മാസം 12-നാണ് ആരംഭിക്കുന്നത്. എല്ലാ മത്സരങ്ങളും മൊട്ടേരയിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ്.

അതേസമയം ആര്‍ച്ചറുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല. പരിക്ക് ഗുരുതരമാണെങ്കില്‍ ഏപ്രിലില്‍ ആരംഭിക്കാനിരിക്കുന്ന ഐ.പി.എല്ലും താരത്തിന് നഷ്ടമാകും. അങ്ങനെ സംഭവിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിനും ഇത് തിരിച്ചടിയാകും.

നിലവില്‍ ആര്‍ച്ചറെ ഇംഗ്ലണ്ട് മെഡിക്കല്‍ സംഘം നിരീക്ഷിച്ച് വരികയാണ്. പരിക്കിന്റെ അവസ്ഥ കണക്കിലെടുത്തേ അദ്ദേഹത്തിന് കളിക്കാന്‍ സാധിക്കുമോ എന്ന കാര്യം തീരുമാനിക്കൂ എന്ന് ഇംഗ്ലണ്ട് കോച്ച് ക്രിസ് സില്‍വര്‍വുഡ് വ്യക്തമാക്കി.


No comments