JHL

JHL

തളങ്കര സ്വദേശി കുഴഞ്ഞു വീണ് മരിച്ചു

കാസറഗോഡ് (www.truenewsmalayalam.com):  തളങ്കര സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. തളങ്കര മുപ്പതാംമൈൽ കണ്ടത്തിൽ റോഡിലെ പരേതനായ കെ എസ് മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകൻ ഹസ്സൻ കുട്ടിയാണ് മരണപ്പെട്ടത്. 

തളങ്കര മാലിക്ക് ദീനാർ ഗ്രൗണ്ടിൽ ഫുടബോൾ കളി കഴിഞ്ഞ് വിശ്രമിക്കവേ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ  ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.   
സഹോദരങ്ങൾ : കെ എസ് ജലീൽ, ഷംസുദ്ദീൻ, ആസിയാബി, ഷാസിയ, താജുദ്ദീൻ (താഹ), റഹ്മത് ബീവി, റഹ്മത്തുള്ള, അബ്ദുല്ല, ഹാരിസ്, ഹാരിഫ്.

No comments