JHL

JHL

വനിതാ ദിനത്തിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് വനിത സംവരണമെമ്മോറിയൽ സമർപിച്ചു

കാസറഗോഡ് (www.truenewsmalayalam.com): വനിത ദിനത്തിൽ നിയമനിർമ്മാണ സഭകളിൽ 50 ശതമാനം വനിത സംവരണം ഉറപ്പു വരുത്തുക എന്നാവശ്യപ്പെട്ടു കൊണ്ട് വിമൻ ജസ്റ്റിസ് മൂവ്മെന്റ് വനിത സംവരണമെമ്മോറിയൽ സമർപിച്ചു ബോസ്കോ ഹാളിൽ നടന്ന ചർച്ച സംഗമം എൻഡോ സൾഫാൻ സമര നായിക മുനീസ അമ്പലത്തറ ഉദ്ഘാടനം ചെയ്തു
വനിതകളുടെ ശാക്തീകരണം എന്നത് കേവലം ഒരു ദിനത്തിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നും, സ്വതന്ത്രമായും ഇഛാശക്തിയോടും കൂടി മുന്നേറാനുള്ള അവസരം തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾക്ക് ഉണ്ടാവണമെന്നും അവർ അഭിപ്രായപ്പെട്ടു വനിത സംവരണ മെമ്മോറിയലിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു സംസ്ഥാന സമിതി അംഗം സാഹിദാ ഇല്ല്യാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗം ഹസീന പ്രമേയം അവതരിപ്പിച്ചു. ആക്ടിവിസ്റ്റ് സിസ്റ്റർ ജയ മനിതലീഗ് ജില്ലാ പ്രസിഡന്റ് നസീമ ടീച്ചർ എന്നിവർ സംസാരിച്ചു ജില്ലാ കമ്മിറ്റി അംഗം റൈഹാനത്ത് രചിച്ച കവിത അവതരിപ്പിച്ച് സമാപനം നടത്തി. ജില്ലാ സെക്രട്ടറി ഫൗസിയ സിദ്ധീഖ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം സഹീറ ലത്തീഫ് നന്ദിയും പറഞ്ഞു.

No comments