JHL

JHL

മഞ്ചേശ്വരത്ത് സി പി എമ്മിൽ വിഭാഗീയത :മഞ്ചേശ്വരത്തെ ഒഴിവാക്കി സ്ഥനാർഥി പട്ടിക പ്രഖ്യാപിച്ചു

കുമ്പള : മഞ്ചേശ്വരത്ത് സി പി എമ്മിൽ വിഭാഗീയത രൂക്ഷമാകുന്നു.  മഞ്ചേശ്വരത്തെ ഒഴിവാക്കി സ്ഥനാർഥി പട്ടിക പ്രഖ്യാപിച്ചതോടെ വിഭാഗീയത മൂർച്ചിച്ചു.

ജില്ലാ നേതാക്കന്മാരുടെ സാന്നിദ്ധ്യത്തിൽ കുമ്പളയിൽ ചർച്ച  പുരോഗമിക്കുന്നു. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ, വി പി പി മുസ്തഫ എന്നിവരുടെ നേതൃത്തിലാണ് ചർച്ച നടക്കുന്നത്. 

ബുധനാഴ്ച രാവിലെ മുതൽ തന്നെ ചർച്ച നടക്കുന്ന കുമ്പള സി പി ഐ എം ഓഫീസിന് മുന്നിൽ മാധ്യമപ്രവർത്തകർ തടിച്ച് കൂടിയിരുന്നു.

 

ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ.ആര്‍.ജയാനന്ദന് വിജയസാധ്യതയില്ലെന്നാണു മണ്ഡലം കമ്മിറ്റിയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും നിലപാടെടുത്തത്. മു‌സ്‌ലിം ലീഗിലുള്ള അസ്വാരസ്യങ്ങള്‍ മുതലെടുക്കാന്‍ പാകത്തില്‍ ജനപിന്തുണ ജയാനന്ദനില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.  ബിജെപി രണ്ടാം സ്ഥാനത്തുള്ള മണ്ഡലത്തില്‍ ലീഗിലെ സ്ഥാനാര്‍ഥിക്കു പുറമേ സിപിഎമ്മും മു‌സ്‌ലിം സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചാൽ തെറ്റില്ലെന്നു ചില അംഗങ്ങള്‍ നിലപാടെടുത്തു. ഇതോടെ മഞ്ചേശ്വരം മണ്ഢലത്തിലെ സ്ഥാനാർഥി തീരുമാനം അനിശ്ചിതത്വത്തിലായി.


No comments