JHL

JHL

സർക്കാർ ഭൂമി കയ്യേറി സ്വകാര്യ വ്യക്തി മതി‍ൽ നിർമ്മിച്ചു, റവന്യൂ സംഘം പൊളിച്ചു നീക്കി




നീലേശ്വരം ∙ മടിക്കൈ പഞ്ചായത്തിലെ കാഞ്ഞിരപ്പൊയിലിൽ അമ്പലത്തറ വില്ലേജിൽ പെട്ട പച്ചക്കുണ്ടിൽ റീസർവേ നമ്പർ 201 ൽ പെട്ട സർക്കാർ ഭൂമി കയ്യേറി നിർമിച്ച മതിൽ റവന്യൂ സംഘം പൊളിച്ചു നീക്കി. ഐഎച്ച്ആർഡി കോളജിനു സമീപം പ്രവാസിയായ അത്തിക്കിൽ ബാലകൃഷ്നാണ് 30 സെന്റ് വരുന്ന സർക്കാർ ഭൂമി കയ്യേറിയതെന്നു റവന്യൂ സംഘം അറിയിച്ചു.

മതിൽ പൊളിച്ചു മാറ്റിയ ചെങ്കല്ല് അമ്പലത്തറ വില്ലേജ് ഓഫിസ് കോംപൗണ്ടിലേക്കു മാറ്റി. അമ്പലത്തറ വില്ലേജ് ഓഫിസർ സി.ഗോവി, വില്ലേജ് അസിസ്റ്റന്റുമാരായ സുരേഷ് പെരിയങ്ങാനം, നൗഫൽ കാർത്തിക, വില്ലേജ് ഫീൽഡ് അസിറ്റന്റ് കെ.ഷൈജ എന്നിവർ നേതൃത്വം നൽകി. സർക്കാർ ഭൂമി കയ്യേറ്റത്തിനെതിരെ കർശന നടപടികൾ തുടരുമെന്നു അധികൃതർ അറിയിച്ചു. 


No comments