JHL

JHL

ഇന്ധന വിലവർധന സമരവുമായി ജെസിബി യന്ത്രങ്ങൾ






കുമ്പള :(www.truenewsmalyalam.com) 

ഡീസലിനും പെട്രോളിനും അനുബന്ധ ഉത്പന്നങ്ങൾക്കും ദിവസം തോറും വിലവർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജെസിബി യന്ത്രങ്ങൾ നിരത്തി  പ്രതിഷേധം. കൺസ്ട്രക്ഷൻ എക്വിപ്മെന്റ് ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി  5 കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു.  പണിമുടക്ക്‌ നടത്തിയാണ്  30 മുതൽ 100 വരെ യന്ത്രങ്ങൾ അണിനിരത്തി പ്രതിഷേധിച്ചത്‌.  




ചെർക്കള നാലാംമൈലിൽ സംസ്ഥാന സെക്രട്ടറി കുറ്റിച്ചൽ മധു ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് നാസർ പുത്തരി അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സനീർ ബാബു, ജില്ലാ ട്രഷറർ ചന്ദ്രൻ മുന്നാട് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി റാഷിദ് ബ്രദേഴ്‌സ് സ്വാഗതവും മൊയ്‌തീൻ കുമ്പള നന്ദിയും പറഞ്ഞു.


No comments