JHL

JHL

മൈതാനത്ത് ചീട്ടുകളിക്കുകയായിരുന്ന സംഘം അറസ്റ്റിൽ


 കുമ്പള:മൈതാനത്ത് ചീട്ടുകളിക്കുകയായിരുന്ന സംഘം അറസ്റ്റിൽ. മംഗൽപാടി അമ്പാറിലെ മൈതാനത്തു നിന്നാണ് അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്‌തത്‌. കാദർ പത്വാടി (51), മചംപാടിയിലെ ജയപ്രകാശ് (40), അബ്ദുള്ള കോടി ബയൽ(51) , അബൂബക്കർ സിദ്ദീഖ് അടുക്ക(24),  ജനാർദന കെ കോടിബയൽ (39) എന്നിവരാണ് അറസ്റ്റിലായത്. കളിക്കളത്തിൽ നിന്ന് 7100 രൂപ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുമ്പള എസ് ഐ എം .പി . ഷാജിയുടെ നേതൃത്വത്തിൽ വ്യാഴാഴ്‌ച വൈകുന്നേരമാണ് അറസ്റ്റ്.

No comments