JHL

JHL

കുമ്പളയിലെ കടയുടമ യു പി സ്വദേശിയായ തൊഴിലാളിയെ മർദ്ദിച്ച സംഭവം : ബംബ്രാണ സ്വദേശികൾക്കെതിരെ കേസെടുത്തു


കുമ്പള:കുമ്പളയിൽ ടയർ കടയിൽ  ജോലിചെയ്യുന്ന യു പി സ്വദേശിയായ  തൊഴിലാളിയെ ക്രൂരമായി മർദിച്ച പരാതിയിൽ ബംബ്രാണ സ്വദേശികളായ കടയുടമകൾക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. കുമ്പള റെയിൽവേ സ്റ്റേഷനടുത്തുള്ള 

 സ്പോട്ട് വീൽ  ടയർ കടയിൽ ജോലി ചെയ്യുന്ന ഉത്തർ പ്രദേശ് സ്വദേശി മുഹമ്മദ്‌ ആസിഫിനെയാണ് ക്രൂരമായി ആക്രമിച്ചു പരിക്കേല്പിച്ചത്. കഴുത്തിനും, നെഞ്ചിന്നും പോറലേ റ്റിട്ടുണ്ട്. വയറ്റിൽ ചെവിട്ടേട്ട പാടുമുണ്ട്.

അടിക്കുകയും, അതോടൊപ്പം അക്രമികൾ അക്രമത്തിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും ചെയ്തതായി പറയുന്നു.   സ്പോട്ട് വീൽ കട  ഉടമകളായ യാസിർ, അനസ് എന്നിവർക്കെതിരെയാണ് 

കേസെടുത്തത്.


No comments