JHL

JHL

ബൈക്കിൽ കടത്തുകയായിരുന്ന കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ.

കുമ്പള(www.truenewsmalayalam.com) : ബൈക്കിൽ കടത്തുകയായിരുന്ന 43.2 ലിറ്റർ കർണ്ണാടക മദ്യവും 12 ലിറ്റർ കർണാടക ബിയറുമായി യുവാവ് പിടിയിൽ. കുബണൂർ ഒഡമ്പേട്ടു സ്വദേശി പ്രശാന്ത്(34) എന്നയാളെയാണ് കുമ്പള എക്സൈസ് പ്രിവന്റീവ് ഓഫീസർ എം വി സുധീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രിയോടെ പിടികൂടിയത്. 

സി.ഇ.ഒ മാരായ അജീഷ് സി മനോജ് പി,മഞ്ജു നാഥൻ, മോഹന കുമാർ. എൽ ഡ്രൈവർ ദിജിത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.





No comments