JHL

JHL

ഇന്ധന വില വര്‍ദ്ധനവിനെതിരെ യൂത്ത്‌ ലീഗ്‌ വിളംബര സമരം നടത്തി.

കാസർകോട്(www.truenewsmalayalam.com) : ഇന്ധന വില വര്‍ദ്ധനവിനെതിരെ യൂത്ത്‌ ലീഗ്‌ പുതിയ ബസ്‌സ്റ്റാന്റ്‌ പെട്രോള്‍ പമ്പിന്‌ മുമ്പില്‍ വിളംബര സമരം നടത്തി. പെട്രോളിനും ഡീസലിനും മുപ്പത്തഞ്ച്‌ രൂപമാത്രം ഉദ്‌പാദന ചിലവുള്ളപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മുപ്പത്തി മൂന്ന്‌ രൂപയും സംസ്ഥാന സര്‍ക്കാര്‍ ഇരുപത്തി അഞ്ച്‌ രൂപയും നികുതി ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന്‌ നേതാക്കള്‍ കുറ്റപ്പെടുത്തി.

ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്‌ ഉദ്‌ഘാടനം ചെയ്‌തു. അജ്‌മല്‍ ആധ്യക്ഷത വഹിച്ചു. 

 റഷീദ്‌ ഗസ്സാലി, സിദ്ധീഖ്‌ ചക്കര, അസ്ലം, ശംസുദ്ദീന്‍ എ.എ, റഹ്‌മാന്‍, ഷഫീഖ്‌, അമീന്‍, നിസാര്‍, സക്കീര്‍ ഗസ്സാലി, നാസര്‍, റഹീം, അഷ്‌ഫാഖ്‌, ഷഫീഖ്‌, ഫഹദ്‌, അനസ്‌ നേതൃത്വം നല്‍കി.





No comments