JHL

JHL

റിപ്പബ്ലിക് ദിനാഘോഷത്തിൽ കാസർഗോട്ട് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം; രണ്ടു പൊലീസുകാരുടെ വീഴ്ചയെന്ന് റിപ്പോർട്ട്.

കാസർഗോട്(www.truenewsmalayalam.com) : റിപ്പബ്ലിക് ദിനാഘോഷത്തിൽ കാസർഗോട്ട് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തിൽ രണ്ടു പൊലീസുകാർക്കു വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്.
എ.ആർ ക്യാംപിലെ ഗ്രേഡ് എസ്.ഐ നാരായണൻ, സിവിൽ പൊലീസ് ഓഫിസർ ബിജുമോൻ എന്നിവർക്കെതിരെയാണു റിപ്പോർട്ട്. ഇവർക്കെതിരെ വകുപ്പുതല നടപടി എടുക്കാൻ ഉത്തരവായി. സംഭവം സംബന്ധിച്ച വിശദമായ റിപ്പോർട്ട് എ.ഡി.എം ലാൻഡ് റവന്യൂ കമ്മിഷണർക്കു കൈമാറി.

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് ഉയർത്തിയ പതാകയാണു തലകീഴായത്. അബദ്ധം മനസിലായതു മന്ത്രി സല്യൂട്ട് സ്വീകരിച്ചശേഷമാണ്. മാധ്യമപ്രവര്‍ത്തകരാണു പതാക തലകീഴായതു ചൂണ്ടിക്കാട്ടിയത്. പിന്നീടു പതാക തിരിച്ചിറക്കി നേരെയാക്കി ഉയര്‍ത്തി.





1 comment:

  1. The King Casino Resort - Hertzaman
    Find the perfect 토토 place to herzamanindir.com/ stay, play, and unwind at febcasino.com Harrah's septcasino Resort Southern California. Get your points now!

    ReplyDelete