JHL

JHL

വിദേശ കറൻസിയുമായി ദുബായിലേക്ക് യാത്ര ചെയ്യാനെത്തിയ കാസർകോട് സ്വദേശി മംഗളൂറു വിമാനത്താവളത്തിൽ പിടിയിൽ


മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ വിദേശ കറൻസി നോട്ടുകൾ പിടിച്ചെടുത്തു. വിദേശ കറൻസി അനധികൃതമായി രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതിന് ഒരു യാത്രക്കാരനെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ദുബായിലേക്ക് കറൻസിയുമായി യാത്ര ചെയ്യാനെത്തിയ  

കാസർകോട് സ്വദേശിയാണ് പിടിയിലായത് . 

കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് 27,500 ദിർഹം (5,77,500 രൂപ) കണ്ടെത്തി.

യാത്രക്കാരനെതിരെ നിയമലംഘനത്തിന് കേസെടുത്തു.

No comments