JHL

JHL

പടന്നക്കാട് ദേശീയപാതയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

കാഞ്ഞങ്ങാട് (True News 1 July 2020):പടന്നക്കാട് ദേശീയപാതയിൽ ബൊലേറോയും   ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  യുവാവ് മരിച്ചു.  നീലേശ്വരം ആനച്ചാൽ സ്വദേശി പ്രദീപൻ (33) ആണ് മരിച്ചത്. ചുമട്ടു തൊഴിലാളിയാണ് മരിച്ച  പ്രദീപൻ.  പത്തു മിനിട്ടോളം വാനിനകത്ത്‌  കുടുങ്ങി കിടന്ന പ്രദീപിനെ  വാൻ വെട്ടിപ്പൊളിച്ചാണ്  പുറത്തെടുത്തു ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യാത്രാ മധ്യേയാണ് മരണ സംഭവിച്ചത്‌. വെള്ളിയാഴ്ച രാത്രി പടന്നക്കാട് ദേശീയപാതയിലാണ് അപകടം

No comments