JHL

JHL

മൂന്ന് കോടി ചിലവിൽ ജി എസ്‌ ബി എസ്‌ കുമ്പളക്ക് അനുവദിച്ച കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി നിർവ്വഹിക്കും


കുമ്പള(True News 1.10.2020): കിഫ്ബി പദ്ധതിയിൽ ഉൾപെടുത്തി മൂന്ന് കോടി രൂപ ചിലവിൽ കുമ്പള ഗവൺമെന്റ് സീനിയർ ബേസിക് സ്കൂളിന് അനുവദിച്ചു കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ പദ്ധതിയെകുറിച്ച് ധന മന്ത്രി ഡോ. തോമസ് ഐസക് വിശദീകരിക്കും. സ്പീക്കർ പി രാമകൃഷ്ണൻ മുഖ്യാതിഥി ആയിരിക്കും. എം സി ഖമറുദ്ദീൻ എം എൽ എ, രാജ് മോഹൻ ഉണ്ണിത്താൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ,  ജില്ലാ കളക്ടർ ഡോ സജിത് ബാബു, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ എൽ പുണ്ടരികാക്ഷ, ഹെഡ് മിസ്റ്റ്രസ്സ് എം സരോജിനി, പി ടി എ പ്രസിഡന്റ് മുഹമ്മദ് ആനെബാഗിലു, മദർ പി ടി എ മരിയ ബെഞ്ചമിൻ തുടങ്ങിയവർ സംബന്ധിക്കും.

No comments