JHL

JHL

മംഗല്‍പ്പാടിയിൽ മഞ്ചേശ്വരം താലൂക്ക് ആശുപത്രി മോർച്ചറി ശനിയാഴ്ച ഉദ്ഘടാനം ചെയ്യും

മഞ്ചേശ്വരം(True News 9-10-2020): മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മംഗല്‍പ്പാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടെ മോര്‍ച്ചറി യാഥാര്‍ത്ഥ്യാവുന്നു. ഉദ്ഘാടനം ഈ മാസം പത്തിന് രാവിലെ പതിനൊന്നിന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് 35 ലക്ഷം രൂപ മുടക്കി 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മോര്‍ച്ചറി നിര്‍മിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ് പറഞ്ഞു. ബ്ലോക്കിന്റെ കീഴിലുള്ള പഞ്ചായത്തുകളിലെ മൃതശരീരങ്ങളുടെ പോസ്റ്റ്മാര്‍ട്ടം നടത്തുന്നതിനുള്ള സൗകര്യവും ഇവ കേടാകാതെ സൂക്ഷിക്കുന്നതിനു  മൂന്ന് ഫ്രീസറുകളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ എംസി ഖമറുദ്ദീന്‍ എംഎല്‍എ  മുഖ്യഥിതിയാവും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിത ക്ഷേമത്തിനായി  നിര്‍മിച്ച ജെന്റര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം എംഎല്‍എ നിര്‍വഹിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതലപഞ്ചായത്ത് അംഗങ്ങള്‍, ഡിഎംഒ,  ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

No comments