JHL

JHL

യുവാവിനെ കാണ്മാനില്ലെന്ന് പരാതി

കുമ്പള(True News 03-10-2020): യുവാവിനെ കാണ്മാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.എരുതുംകടവ് ബിലാൽ മൻസിലിൽ മുഹമ്മദിന്റെ മകൻ ബിലാൽ ഹർഷാനെ (27)യാണ് കഴിഞ്ഞ മാസം പതിനഞ്ചാം തീയ്യതി ഉച്ചയ്ക്ക് പന്ത്രണ്ടു മണി മുതൽ കാണാതായത്. ഭാര്യയോട് പിണങ്ങി വീടുവിട്ടതായാണ് വിവരം. പൊലീസ് അന്വേഷിച്ചു വരുന്നതിനിടെ ഉപ്പളയിൽ ഉണ്ടെന്ന വിവരം ലഭിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 

     ഏകദേശം 175 സെൻറിമീറ്റർ ഉയരമുള്ള വെളുത്ത ശരീരം. കാണാതാകുമ്പോൾ കറുത്ത പാന്റ്സും ഷർട്ടമായിരുന്നു വേഷം.

ആളെപ്പറ്റി വിവരം ലഭിക്കുന്നവർ വിവരം താഴെക്കാണുന്ന നമ്പരുകളിൽ വിളിച്ച് അറിയിക്കണമെന്ന് കുമ്പള പൊലീസ് അറിയിച്ചു.

04998- 2 13 037, 94979872 18 (സി.ഐ), 9497980924

No comments