JHL

JHL

പൂച്ചക്കാട്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടു പേരുടെ നില ഗുരുതരം

ബേക്കല്‍(True News 03.10.2020): പൂച്ചക്കാട്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടു പേരുടെ നില ഗുരുതരം. പൂച്ചക്കാട്ട് തെക്കുപുറത്തെ പരേതനായ ഹമീദിന്റെ മകന്‍ അന്‍സാര്‍ (22) ആണ് മരിച്ചത്. മംഗളൂരു ആസ്പത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

മറ്റൊരു ബൈക്കിലുണ്ടായിരുന്ന കൊളവയലിലെ സഫീര്‍, ആസിഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

പൂച്ചക്കാട് ചെറിയ പള്ളിക്ക് സമീപം വെച്ച് വെള്ളിയാഴ്ച വൈകിട്ട് 4.30 മണിയോടെയായിരുന്നു അപകടം.

No comments