JHL

JHL

ബി കെ മാസ്റ്റർ ലൈബ്രറിയിൽ ഗാന്ധി സെമിനാർ സംഘടിപ്പിച്ചു.

അംഗടിമുഗർ(True News 03-10-2020): ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു അംഗടിമുഗർ -കത്തീബ് നഗർ ബി കെ മുഹമ്മദ് മാസ്റ്റർ ലൈബ്രറിയിൽ ഗാന്ധി ഗാന്ധിസം ഇന്ന് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.പ്രസിഡന്റ് മോഹൻ മാസ്റ്ററുടെ അധ്യക്ഷതയിൽ താലൂക് ലൈബ്രറി എക്സ്സിക്യൂട്ടീവ് അംഗം ബഷീർ കൊട്ടൂഡൽ ഉത്ഘാടനം ചെയ്തു. സയീദ് മാസ്റ്റർ പർളാഡം വിഷയവതരണം നടത്തി. സുബണ്ണ അൽവ, മഹ്മൂദ് മിലിറ്ററി,വാർഡ് മെമ്പർ നബീസ, ആശംസ അറിയിച്ചു.ശിവപ്പ റൈ, ഹസനുൽ ബന്ന, വിട്ടൽ റൈ, മമത നാരായണൻ സംബന്ധിച്ചു.



No comments