JHL

JHL

ഗാന്ധി ജയന്തി ദിനത്തിൽ "റോഡ് തേടിയുള്ള യാത്ര" സംഘടിപ്പിച്ച് മൊഗ്രാൽ ദേശിയ വേദി

മൊഗ്രാൽ(True News 3-10-2020): കുമ്പള കാസറഗോഡ് ദേശീയ പാതയിലെ യാത്രാ ദുരിതത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചു ഗാന്ധി ജയന്തി ദിനത്തിൽ "റോഡ് തേടിയുള്ള യാത്ര" സംഘടിപ്പിച്ചു.

ഗാന്ധി തൊപ്പിയണിഞ്ഞ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന യാത്രയിലുടനീളം  അധികൃതരുടെ അനാസ്ഥക്കെതിരെ മുദ്രാവാക്യങ്ങളും ഗാനങ്ങളും മുഴങ്ങി.പൊതുജനങ്ങളുടെ നടുവൊടിക്കുന്ന ദുരിത യാത്രയ്ക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട്പോവുമെന്ന്  ദേശിയ വേദി അറിയിച്ചു. പെർവാഡ് നിന്ന് ആരംഭിച്ച റോഡ് തേടിയുള്ള യാത്ര  മൊഗ്രാൽ പാലത്തിന് സമീപം വരെ സഞ്ചരിച്ചെങ്കിലും റോഡ് കണ്ടെത്താനാവാതെയാണ് അവസാനിപ്പിക്കുന്നതെന്ന് യാത്ര ഉദ്‌ഘാടനം ചെയ്ത ദേശീയപാത ആക്ഷൻ കമ്മിറ്റി കൺവീനർ ലത്തീഫ് കുമ്പള അഭിപ്രായപ്പെട്ടു. പ്രസിഡന്റ്‌  മുഹമ്മദ് അബ്‌കോ  അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം എ  മൂസ സ്വാഗതം പറഞ്ഞു. ഗൾഫ് പ്രതിനിധി എം എ ഹമീദ് സ്പിക്, 

ടി എം ശുഹൈബ്.എം എം റഹ്മാൻ,ടി കെ ജാഫർ,എ എം സിദ്ദീഖ് റഹ്മാൻ,ടി കെ അൻവർ, മുഹമ്മദ് അലി ബി എൽ, മുഹമ്മദ്‌ മൊഗ്രാൽ,പി വി അൻവർ,മുഹമ്മദ് സ്മാർട്ട്‌ഇബ്രാഹിം ഖലീൽ, എം എ ഇക്ബാൽ, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്,എൽ ടി മനാഫ് നൂറുൽ അമീൻ യൂ എം ,ഹാരിസ് ബാഗ്ദാദ് പ്രസംഗിച്ചു. ട്രഷറർ എം വിജയകുമാർ നന്ദി പറഞ്ഞു.

No comments