JHL

JHL

മദ്യം പിടികൂടി

കുമ്പള (True News 10-10-2020): കുമ്പള എക്സൈസിന്റെ നേതൃത്വത്തിൽ മദ്യം പിടികൂടി. മുഗു മുണ്ട്യത്തടുക്ക - അമെത്തോട് റോഡിൽ ചേവയിൽ നിന്നാണ് മദ്യം പിടികൂടിയത്.

180 മില്ലിയുടെ ഇരുപതു കുപ്പി കർണാടക നിർമ്മിത വിസ്കിയാണ് പിടികൂടിയത്. പ്രതി ഉദ്യോഗസ്ഥരെ കണ്ട് ഓടിപ്പോയി. ഈ സംഭവത്തിൽ മുഗു മജക്കാർ ഹൗസിൽ വിജിത്ത് ഷെട്ടി (32)ക്കെതിതെ ഉദ്യോഗസ്ഥർ കേസെടുത്തു.

     എക്സൈസ് കുമ്പള റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ പി മോഹനന്റെ നേതൃത്വത്തിൽ സി ഇ ഒ മാരായ സതീശൻ, അജീഷ്, ഗണേശ്, ഡ്രൈവർ സത്യൻ എന്നിവർ ചേർന്നാണ് മദ്യം പിടികൂടിയത്.

No comments