JHL

JHL

ഫ്ലാറ്റ്‌ കേന്ദ്രീകരിച്ച് പെൺവാണിഭം.മൂന്നു പേർ അറസ്റ്റിൽ.രണ്ടു യുവതികളെ രക്ഷപ്പെടുത്തി.

മംഗളൂരു(True News, Oct 4, 2020): ഫ്ലാറ്റ് കേന്ദ്രീകരിച്ചു പെൺ വാണിഭം നടത്തുകയായിരുന്ന സംഘത്തിലെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു വലൻസിയയിലെ ഫ്ലാറ്റിൽ ശനിയാഴ്ച രാത്രി നടത്തിയ റെയ്‌ഡിലാണ് പോലീസ് ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേരെ പിടികൂടിയത്.ഇവരുടെ പിടിയിൽ നിന്നും പോലീസ് രണ്ടു യുവതികളെ മോചിപ്പിച്ചു. നടത്തിപ്പ്  കാരായ ഹരിണാക്ഷി,ഗണേഷ് ഷെട്ടി എന്നിവരും ഫ്ലാറ്റ് ഉടമ ഹഫീസ് എന്നയാളുമാണ് പിടിയിലായത്. മംഗളൂരു പാണ്ഡേശ്വർ പോലീസ് ഇൻസ്‌പെക്ടർ ലോകേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ്  നടത്തിയത്.മംഗളൂരു വനിതാ പോലീസ് സ്റ്റേഷനിലാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്.



No comments