JHL

JHL

മഞ്ചേശ്വരത്ത് ദമ്പതികൾ കോവിഡ് ബാധിച്ചു മരിച്ചു.

ഉപ്പള (True News, Oct 4, 2020): മഞ്ചേശ്വരത്ത് ദമ്പതികൾ കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന മഞ്ചേശ്വരം കുഞ്ചത്തൂരിലെ അബ്ദുല്ല (60), ഭാര്യ അവ്വ ഉമ്മ (50) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അവ്വ ഉമ്മ മരണപ്പെടുന്നത്. അപ്പോൾ ഇതേ ആശുപത്രിയിൽ ഭർത്താവ് അബ്ദുല്ല  രോഗം മൂർച്ഛിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്നു. എന്നാൽ രണ്ടര മണിക്കൂറിനകം ഇയാളും  മരണത്തിനു കീഴടങ്ങി. ഒരാഴ്ച മുമ്പാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഗുരുതര ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് രണ്ടുപേരെയും പരിയാരത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഒരേ ദിവസം ദമ്പതികൾ കോവിഡ് ബാധിച്ചു മരിച്ചത് ബന്ധുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.  ഖബറടക്കം കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തുമെന്ന് ബന്ധുക്കൾ സാരി.  മക്കള്‍: സുമയ്യ, അഷ്‌റഫ്, നവാസ്, നിഷാന, ആയിഷ. മരുമക്കള്‍: സാദിഖ്, യൂസുഫ്.  




No comments