JHL

JHL

വി വി രമേശൻ പുത്തിഗെ മുഹിമ്മാത്തിൽ

 




കുമ്പള : (www.truenewsmalayam.com)

എൽഡിഎഫ് മഞ്ചേശ്വരം മണ്ഡലം സ്ഥാനാർഥി വി വി രമേശൻ കുമ്പള പുത്തിഗെ മൂഹിമ്മാത്തിൽ പര്യടനം നടത്തി. തിങ്കളാഴ്ച്ച രാവിലെയാണ് കുമ്പള യിലെ നേതാക്കളോടൊപ്പം ഇവിടെയെത്തിയത്.

കഴിഞ്ഞ ദിവസം  മഞ്ചേശ്വരം, പൈവളികെ പഞ്ചായത്തിൽ വോട്ടർമാരെ കണ്ടിരുന്നു. മഞ്ചേശ്വരം ചർച്ചിൽ നിന്നാണ്‌ പര്യടനം ആരംഭിച്ചത്‌. മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ്‌  ജിൻ ലെവിന മൊന്റോറൊയെ കണ്ടു. മല്ഹാർ ഇസ്ലാമിക് അക്കാദമി, മച്ചമ്പാടി തറവാട് എന്നിവിടങ്ങളിൽ വോട്ടഭ്യർഥിച്ചു. കുഞ്ചത്തൂർ, മച്ചമ്പാടി, അംഗഡിപദവ് എന്നിവിടങ്ങളിൽ വീടുകളും വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു. 



പൈവളികെ ടൗണിൽ പ്രവർത്തകർ സ്ഥാനാർഥിയെ ആവേശത്തോടെ വരവേറ്റു.  മുതിർന്ന സിപിഐ എം നേതാവ് എ അബൂബക്കറിനെ കണ്ടു. പൈവളികെ രക്തസാക്ഷി കുടുംബങ്ങൾ, പൈവളികെ രക്തസാക്ഷി മണ്ഡപം, സുബ്ബയക്ക ജുമാ മസ്ജിദ്, ബായാർ ഹിരണ്യ ദുർഗപരമേശ്വരി അമ്പലം എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം സുബ്ബയക്കട്ടെ, ചിപ്പാർ, ബായിക്കട്ടെ  എന്നിവിടങ്ങളിൽ വോട്ടർമാരെ കണ്ടു. മണ്ഡലം കമ്മിറ്റി ചെയർമാൻ ബി വി രാജൻ, സെക്രട്ടറി വി പി പി മുസ്തഫ, അബ്ദുൽ റസാഖ് ചിപ്പാർ, എം സി അജിത്, സാദിഖ് ചെറുഗോളി, പ്രശാന്ത് കനില എന്നിവർ കൂടെയുണ്ടായിരുന്നു.


No comments