JHL

JHL

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവിനെ കുമ്പള പോലീസ് പിടികൂടി


 കുമ്പള :  (www.truenewsmalayalam.com)

 സ്‌കൂട്ടറിൽ കടത്തുകയായൊരുന്ന ഒരു കിലോ 670  ഗ്രാം കഞ്ചാവുമായി യുവാവിനെ കുമ്പള പോലീസ് പിടികൂടി. ശനിയാഴ്ച്ച  രാത്രി അടുക്കയിൽ  വെച്ചാണ് സംഭവം. അടുക്കയിൽ  വാഹനം പരിശോധിക്കുന്നതിനിടയിൽ കെ എൽ 14 വൈ 5620 നമ്പർ സ്‌കൂട്ടറിൽ ബന്തിയോട് നിന്ന് ആടുക ഭാഗത്തേക് വരികയായിരുന്ന സ്‌കൂട്ടറിന് കൈ കാണിച് നിർത്താൻ ആവശ്യപ്പെട്ട് തടഞ്ഞു നിർത്തുകയും പരിശോദിച്ചപ്പോൾ സ്കൂട്ടറിനകത്തു നിന്ന് ഒരു കിലോ 670 ഗ്രാം കഞ്ചാവ് പിടികൂടുകയും ചെയ്‌തു. സ്‌കൂട്ടർ ഓടിച്ച പത്വാടി  ശാന്തടക്കയിലെ അബ്ദുൽ റഹ്‌മാൻ (44 ) എന്നയാളെ എസ് ഐ എം പി ഷാജി അറസ്റ്റ് ചെയ്തു.


No comments