JHL

JHL

പാവപ്പെട്ടവർക്ക്​ മാസം 6,000, ക്ഷേമപെൻഷൻ 3000 ആക്കി ഉയർത്തും; യു.ഡി.എഫ്​ പ്രകടനപത്രിക പുറത്തിറക്കി

 


തിരുവനന്തപുരം: (www.truenewsmalyalam.com)

പാവപ്പെട്ടവർക്ക്​ പ്രതിമാസം 6,000 രൂപ നൽകുന്ന ന്യായ്​ പദ്ധതി ഉൾപ്പടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങളുമായി യു.ഡി.എഫിന്‍റെ പ്രകടനപത്രിക. ക്ഷേമപെൻഷൻ 3,000 രൂപയാക്കി വർധിപ്പിക്കുമെന്നും യു.ഡി.എഫ്​ വ്യക്​തമാക്കുന്നു. റേഷൻ കടകൾ വഴി വെള്ള കാർഡുകാർക്ക്​ അഞ്ച്​ കിലോ അരി സൗജന്യമായി നൽകും. ശബരിമല ആചാര സംരക്ഷണത്തിനായി നിയമം നിർമ്മിക്കുമെന്നും യു.ഡി.എഫ്​ വാഗ്​ദാനം ചെയ്യുന്നു.

പ്രകടന പത്രികയിലെ വാഗ്​ദാനങ്ങൾ ;

പാവപ്പെട്ടവർക്ക്​ പ്രതിമാസം 6,000 രൂപ നൽകും

ക്ഷേമപെൻഷൻ 3,000 രൂപയാക്കി വർധിപ്പിക്കും

എല്ലാ വെള്ളക്കാർഡുകാർക്കും അഞ്ച്​ കിലോ സൗജന്യ അരി

കോവിഡ് ദുരന്തനിവാരണ കമീഷൻ രൂപീകരിക്കും

ശബരിമല ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം കൊണ്ടുവരും.

കാരുണ്യ ചികിത്സ പദ്ധതി പുനരാരംഭിക്കും.

സൗജന്യ റേഷൻ പുനഃസ്​ഥാപിക്കും.

പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കും

അർഹരായവർക്ക് അഞ്ചു ലക്ഷം പേർക്ക്​ വീട്​

ന്യായ്​ പദ്ധതിയിൽ ഉൾപ്പെടാത്ത വീട്ടമാർക്ക്​ 2000 രൂപ

കൂടുതൽ വിഭവങ്ങളുമായി കൂടുതൽ പേർക്ക്​ സൗജന്യ ഭക്ഷ്യകിറ്റ്​

കേരളത്തിലെങ്ങും ബില്ല്​ രഹിത ആശുപത്രികൾ.

എല്ലാ ഉപഭോക്​താക്കൾക്കും 100 യൂണിറ്റ്​ വൈദ്യുതി സൗജന്യം.

ഓ​ട്ടോറിക്ഷ, ടാക്​സി, മത്സ്യബന്ധന ബോട്ടുകൾ എന്നിവക്ക്​ സംസ്​ഥാന നികുതിയിൽ നിന്നും ഇന്ധന സബ്​സിഡി.

ഭിന്നശേഷിക്കാർക്ക്​ വാഹനങ്ങൾ വാങ്ങാൻ പ്രത്യേക ധനസഹായവും വായ്​പയും

പട്ടികജാതി/വർഗ/മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക്​ ഭവന നിർമാണത്തുക നാല്​ ലക്ഷത്തിൽ നിന്ന്​ ആറ്​ ലക്ഷം രൂപയാക്കും

വനാവകാശ നിയമം പൂർണമായി നടപ്പാക്കും.

ആദിവാസി സമൂഹത്തിന്‍റെ വനാവകാശം സംരക്ഷിക്കും.

ഭിന്നശേഷിക്കാർക്ക് വാഹനം വാങ്ങാൻ സഹായം

ഹൃദ്രോഗികളായ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഇൻഷുറൻസ്

ഉന്നത വിദ്യാഭ്യാസ അവലോകന കമീഷൻ

പീസ് ആൻഡ് ഹാർമണി വകുപ്പ് രൂപീകരിക്കും

അനാഥരായ കുട്ടികളെ സർക്കാർ ഏറ്റെടുക്കും

പിൻവാതിൽ നിയമനങ്ങൾ പുനഃപരിശോധിക്കും

മിനിമം കൂടി 700 രൂപയാക്കും

അഴിമതി ഇല്ലാതാക്കാൻ സ്റ്റേറ്റ് വിജിലൻസ് കമീഷൻ

മലയോര മേഖലയിലെ എല്ലാവർക്കും പട്ടയം

ആയുർവേദ-സ്പോർട്സ് സർവകലാശാല സ്ഥാപിക്കും

പട്ടണങ്ങളിൽ ചെറുവനങ്ങൾ നിർമിക്കും

വിനോദ സഞ്ചാര മേഖലക്ക് പ്രത്യേക പാക്കേജ്

വനിതാ സംരംഭകർക്ക് പ്രത്യേക വായ്പ

അഞ്ച് ഏക്കറിൽ കുറവുള്ള കർഷകരുടെ കടങ്ങൾ എഴുതി തള്ളും

സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രികൾ സ്ഥാപിക്കും

പി.എസ്.സി അപേക്ഷകരായ അമ്മമാർക്ക് രണ്ട് വയസ് ഇളവ് അനുവദിക്കും

എസ്.സി-എസ്.ടി ഭവന നിർമാണത്തിന് 6 ലക്ഷം രൂപ.


No comments