JHL

JHL

പൊതുപരീക്ഷ മാറ്റിവച്ച സർക്കാർ നടപടിക്കെതിരെ എം എസ് എഫ് പ്രതിഷേധം




കാസറഗോഡ്:(www.truenewsmalayalam.com)

SSLC, +2 പരീക്ഷകൾ  മാറ്റിവെച്ച സർക്കാരിന്റെ വിദ്യാർത്ഥി  വഞ്ചനക്കെതിരെ  എം. എസ്. എഫ്  കാസറഗോഡ്  ജില്ല  കമ്മിറ്റിയുടെ  നേതൃത്വത്തിൽ   ഡി. ഡി. ഇ  ഓഫീസിന്  മുന്നിൽ  ഉപരോധ സമരം  നടത്തി.  

യൂത്ത്  ലീഗ്  ജില്ല പ്രസിഡന്റ്‌  അഷ്‌റഫ്‌  എടനീർ  ഉപരോധസമരം  ഉൽഘാടനം ചെയ്‌തു.  ജില്ല  പ്രസിഡന്റ്‌  അനസ്  എതിർത്തോട്  അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി  ഇർഷാദ്  മൊഗ്രാൽ  സ്വാഗതം പറഞ്ഞു.  സംസ്ഥാന സെക്രട്ടറി ആബിദ്  ആറങ്ങാടി,  ഹാഷിം  ബംബ്രാണി,  സലാം  ബെളിഞ്ചം,  സയ്യിദ് താഹ ചേരൂർ,  സവാദ് അംഗഡിമുഗർ,  ജംഷീർ ചിത്താരി,  ഷാനിഫ്  നെല്ലിക്കട്ട,  മുഹമ്മദ്‌ ഉദുമ, ജൗഹർ ഉദുമ, ഷാനവാസ്‌ മർപ്പനടുക്ക, അജ്മൽ മിർഷാൻ,  റിസ്വാൻ പള്ളിക്കര, ശിഹാബ്  പുണ്ടൂർ,  സിനാൻ ചെങ്കള,  ജാബിർ ഷിബിൻ  തുടങ്ങിയവർ  സംബന്ധിച്ചു.


No comments