JHL

JHL

ഐ എസ് എഫ് ജില്ലാ കോഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു




കാസറഗോഡ്: കാസറഗോഡ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ ഇന്ത്യൻ സ്റ്റുഡൻസ് ഫെഡറേഷൻ ഐ എസ് എഫ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ പുനസംഘടന യുമായി ബന്ധപ്പെട്ടു കൊണ്ട് ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. സംഘടി ഗേറ്റ്വേ ഹാളിൽ നടന്ന ഐ എസ് എഫ് ജില്ലാ കൺവെൻഷൻ ഐ എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സലാഹുദ്ദീൻ അയ്യൂബി ഉദ്ഘാടനം ചെയ്‌തു. പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോഡിനേഷൻ കമ്മിറ്റി അംഗങ്ങളായി.

സാദിഖ് മുളിയടുക്കം,  മുർഷാദ് മഞ്ചേശ്വരം, ധനുരാജ് മഞ്ചേശ്വർ, ജാസി പോസോട്ട്, മിർഷാദ് ബഡാജ, സിദ്ദീഖ് മജ്ഞഡ്ക ഇബ്രാഹിം കോലിയഡ്കം എന്നിവരെ തിരഞ്ഞെടുത്തു. 

 ഐ എസ് എഫ് ജില്ലാ കോഡിനേറ്റർ ആബിദ് മഞ്ഞംപാറ സ്വാഗതവും, ധണുരാജ്  മഞ്ചേശ്വർ നന്ദിയും പറഞ്ഞു.


No comments