JHL

JHL

സ്ഥാനാർത്ഥികളെ സ്വീകരിച്ചതും ഫോട്ടോ എടുത്തതും അതിഥി മര്യാദ. ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ഒഴിവാക്കണം - കുമ്പോൽ തങ്ങൾ

  


കുമ്പള (www.truenewsmalayalam.com)) : 

സ്ഥാനാർത്ഥികളുടെ കൂടെയുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ രാഷ്ട്രീയമായി പ്രചരിപ്പിക്കുന്നത് നിർത്തണമെന്ന് കുമ്പോൽ തങ്ങൾ ആവശ്യപ്പെട്ടു. മണ്ഡലത്തിലെ മുന്നണി സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി കുമ്പോൽ തങ്ങളുടെ വീട്ടിലെത്തി അനുഗ്രഹം തേടിയിരുന്നു. ഇവർ തങ്ങളോടൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്‌തിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിൽ തങ്ങൾ സ്ഥാർത്തിയോട് വിജയിച്ചു വരൂ എന്ന്‌  ആശംസിച്ചതായി പാർട്ടി അണികൾ വ്യാപകമായി പ്രചരിപ്പിച്ചു വരുന്നു. ഈ സാഹചര്യത്തിലാണ് കുമ്പോൽ കെ എസ്  അലി തങ്ങൾ ഫേസ് ബുക്ക് പോസ്റ്റിലൂടെ കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. ഇടതു മുന്നണി സ്ഥാനാർഥി വി വി രമേശനും യു ഡി എഫ് സ്ഥാനാർഥി  എ കെ എം അഷ്റഫും വീട്ടിൽ വന്നു കണ്ടിരുന്നു. രണ്ടു പേരെയും ഉപചാരപൂർവം സ്വീകരിക്കുകയും അവർ ആവശ്യപ്പെട്ടതിനനുസരിച്ച് ഫോട്ടോക്ക് കൂടെ നിൽക്കുകയുമായിരുന്നുവെന്നും തങ്ങൾ വ്യക്തമാക്കി, സമൂഹത്തിൽ വിവിധ മേഖലകളിൽ ബന്ധപ്പെടുന്ന വ്യക്തി എന്ന നിലക്ക് ഇത്തരം കൂടിക്കാഴ്ച്ചകൾ സാധാരണമാണെന്നും ഇതിനു രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാടിൻറെ നന്മക്കും പുരോഗതിക്കുമായി അവരവരുടെ മനസാക്ഷിക്ക് നല്ലതെന്നു തോന്നുന്ന സ്ഥാനാർത്ഥിയെ  വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഒരു മുന്നണിക്കും പ്രത്യേകമായി പിന്തുണയില്ലെന്നു വ്യക്തമാക്കുന്ന പോസ്റ്റ് സയ്യദ് മുഹമ്മദ് ഷഹീം തങ്ങൾ അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയും ഷെയർ ചെയ്‌തിട്ടുണ്ട്‌.


No comments