JHL

JHL

ഉള്ളാളിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു

തൊക്കോട്ട്(www.truenewsmalayalam.com) : അഞ്ചു വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിൽ നാട്ടക്കല്ലിൽ ആണ് സംഭവം.ബെംഗളൂരു കലാശിപ്പാളയം സ്വദേശി ആരിഫ് പാഷ(30)യെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ  ഏൽപിപ്പിച്ചത്.ഇയാൾ ഇപ്പോൾ നാട്ടക്കല്ലിൽ  താമസിച്ചു വരികയാണ് .

കുട്ടിയുടെ പിതാവിനെ നേരത്തെ പരിചയമുണ്ടായിരുന്ന ആരിഫ് ഞായറാഴ്ച വൈകീട്ട് പെൺകുട്ടിയെ ഭക്ഷണസാധനങ്ങൾ വാങ്ങിത്തരാമെന്ന് പറഞ്ഞു കൂടെ കൂട്ടുകയും ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി പീഡിപ്പക്കാൻ ശ്രമിക്കുകയുമായിരുന്നു. പീടിച്ച പെൺകുട്ടി ഉച്ചത്തിൽ കരയുകയും ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ഈ സമയം അത് വഴി ബൈക്കിൽ വന്ന തലപ്പാടിയിലെ  സാമൂഹ്യ പ്രവർത്തകരായ യാശു പക്കലയും ഭാര്യയും   കരച്ചിൽ കേട്ട് കുട്ടിയോട് കാര്യം അന്വേഷിച്ചു മനസ്സിലാക്കുകയും ഉടൻ നാട്ടുകാരുടെ സഹായത്തോടെ  പിടികൂടുകയുമായിരുന്നു.പിന്നീട് ഉള്ളാൾ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു ഇയാൾക്കെതിരെ  പോസ്കോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട് 




No comments