JHL

JHL

നാരമ്പാടിയില്‍ നിന്ന്‌ കാണാതായ മന്ത്രവാദി പൊള്ളാച്ചിയില്‍ ഉള്ളതായി വിവരം.

മുള്ളേരിയ(www.truenewsmalayalam.com) : നാരമ്പാടി, കല്ലംകുഡ്‌ലുവില്‍ നിന്ന്‌ കാണാതായ മന്ത്രവാദി തമിഴ്‌നാട്‌, പൊള്ളാച്ചിയില്‍ ഉള്ളതായി പൊലീസിന്‌ വിവരം ലഭിച്ചു. കാണാതായ കണ്ണന്‍ നമ്പൂതിരിയുടെ സുഹൃത്തായ ഒരാള്‍ പഞ്ചായത്തംഗമായ ഒരാളെ ഫോണ്‍ ചെയ്‌താണ്‌ ഇക്കാര്യം അറിയിച്ചത്‌. ഈ മാസം ഒന്നുമുതല്‍ക്കാണ്‌ കണ്ണന്‍ നമ്പൂതിരിയെ കാണാതായത്‌. തൊട്ടുപിന്നാലെ ഇദ്ദേഹത്തിന്റെ ഭാര്യ അനിത (45)യെ വീടിനോട്‌ ചേര്‍ന്നുള്ള ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതോടെ മന്ത്രവാദിയുടെ തിരോധാനത്തില്‍ ദുരൂഹത ഉയര്‍ന്നിരുന്നു. കണ്ണന്‍ നമ്പൂതിരിയുടെ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത നിലയില്‍ തുടര്‍ന്നതും ദുരൂഹതയ്‌ക്ക്‌ ഇടയാക്കിയിരുന്നു. ആഡംബര ജീവിതം നയിച്ചിരുന്ന കണ്ണന്‍ നമ്പൂതിരി ലക്ഷങ്ങളുടെ കടബാധ്യതയെ തുടര്‍ന്ന്‌ നാടുവിടുകയായിരുന്നുവെന്ന്‌ കരുതുന്നു.
പൊള്ളാച്ചിയിലുള്ള ഇയാളെ രണ്ട്‌ ദിവസത്തിനകം പൊലീസിന്‌ മുമ്പാകെ ഹാജരാക്കാനുള്ള ശ്രമത്തിലാണ്‌ സുഹൃത്തുക്കള്‍. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ മാത്രമെ അനിതയുടെ ആത്മഹത്യയുടെയും കണ്ണന്‍ നമ്പൂതിരിയുടെ തിരോധാനത്തിലെയും ദുരൂഹത നീങ്ങുകയുള്ളുവെന്ന്‌ പൊലീസ്‌ പറഞ്ഞു.





No comments