JHL

JHL

ഹെറോയിനും കഞ്ചാവ് ബീഡിയുമായി രണ്ട് പേര്‍ കട്ടത്തടുക്കയില്‍ പിടിയിൽ.

കട്ടത്തടുക്ക(www.truenewsmalayalam.com): ഹെറോയിനും കഞ്ചാവ് ബീഡിയുമായി കട്ടത്തടുക്കയില്‍ വെച്ച് രണ്ടു പേരെ കുമ്പള പോലീസ് പിടികൂടി.

കൊടിയമ്മ പൂക്കട്ടയിലെ അബ്ദുൽ ഖാദർ (45),ആരിക്കാടിയിലെ അബൂബക്കര്‍ സിദ്ദിഖ് (44) എന്നിവരെയാണ് കുമ്പള  എസ്.ഐ വി.കെ അനീഷും സംഘവും പിടികൂടിയത്. 

കട്ടത്തടുക്കയില്‍ ഇന്നലെ രാത്രി എട്ടു മണിയോടെ റോഡരികില്‍ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെത്തുടർന്ന്  പരിശോധനനടത്തിയപ്പോഴാണ്  സിദ്ദിഖിന്റെ കീശയില്‍ നാലുഗ്രാം ഹെറോയിനും  അബ്ദുല്‍ ഖാദറിന്റെ കയ്യിലുണ്ടായിരുന്ന ബീഡിയിൽ ചുരുട്ടിയ കഞ്ചാവും കണ്ടെത്തിയത്.ഇവരെ പിന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു.







 

No comments